Posted On
date_range Updated On
date_range സി.കെ നാണു ജെ.ഡി.എസ് അധ്യക്ഷൻ
തിരുവനന്തപുരം: ജനതാദൾ (എസ്)ൻെറ പുതിയ സംസ്ഥാന പ്രസിഡൻറായി സി.കെ നാണുവിനെ തെരഞ്ഞെടുത്തു. കെ. കൃഷ്ണൻ കുട്ടി മന്ത ്രിയായ സാഹചര്യത്തിലാണ് ജനതാദളിൽ പുതിയ അധ്യക്ഷൻ എത്തിയത്. പാർട്ടി ദേശീയ അധ്യക്ഷൻ ദേവഗൗഡയാണ് പുതിയ പ്രസിഡൻറിനെ പ്രഖ്യാപിച്ചത്.
നേരത്തെ മാത്യു ടി.തോമസ് പ്രസിഡൻറാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ, മാത്യു ടി.തോമസിനെ നിയമസഭാ കക്ഷി നേതാവായാണ് തെരഞ്ഞെടുത്തത്. നിരവധി തർക്കങ്ങൾക്കൊടുവിലാണ് ജെ.ഡി.എസിൽ പുതിയ പ്രസിഡൻറ് എത്തുന്നത്.
പുതിയ പ്രസിഡൻറിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കെ. കൃഷ്ണൻകുട്ടി, സി.കെ നാണു, മാത്യു ടി.തോമസ് എന്നിവർ ദേവഗൗഡയുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.