കൊച്ചി: വിമാന സർവീസുകൾ വ്യാപകമായി വൈകുന്നത് ചൂണ്ടിക്കാട്ടി സ്പൈസ് ജെറ്റിന് കടുത്ത താക്കീതുമായി കൊച്ചിൻ ഇന്‍റർ നാഷനൽ എയർപോർട്ട്. സർവീസുകളിൽ കൃത്യതയും സമയവും പാലിച്ചില്ലെങ്കിൽ സ്പൈസ് ജെറ്റിന്റെ ലാൻഡിങ്, ടേക്ക് ഓഫ് സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാൽ നോട്ടീസ് നൽകി. ആഗസ്റ്റ് ഒന്ന് മുതൽ സ്പൈസ് ജെറ്റ് സർവീസുകൾ വ്യാപകമായി വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു. ഇതിന് പുറമെ വിമാനത്താവളത്തിലെ വിവിധ സേവനങ്ങൾ ഉപയോഗിച്ച വകയിൽ കോടികളുടെ കുടിശ്ശികയും കമ്പനി സിയാലിന് നൽകാനുണ്ട്. സമയം പാലിച്ചില്ലെങ്കിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന കർശന മുന്നറിയിപ്പാണ് ഇപ്പോൾ സ്പൈസ് ജെറ്റിന് സിയാലിന്റെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.