കോഴിക്കോട്: പുതുപ്പാടിയിൽ ഷിഗല്ലെ ബാധിച്ച് രണ്ടു വയസുകാരൻ മരിച്ചു. അടിവാരം സ്വദേശി ഹർഷാദിെൻറ മകൻ സിയാനാണ് മരിച്ചത്. വയറിളക്കത്തെ തുടര്‍ന്ന് സിയാനെയും ഇരട്ട സഹോദരനെയും കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായി ഇവരിൽ കുടലിനെ ബാധിക്കുന്ന ഷിഗല്ലെ ബാക്റ്റീയ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 2016ല്‍ ഷിഗെല്ല ബാധിച്ച് നാല് കുട്ടികള്‍ മരിച്ചിരുന്നു.
കോളിഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ കുടലിൽ രോഗം പകര്‍ത്തുന്നത്. രോഗബാധ സംശയിക്കുന്ന പ്രദേശത്തുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.