കുട്ടികളെ മോശമായി പെരുമാറുന്നവരോട് `നോ' പറ​ഞ്ഞോളൂ; സഹായത്തിന് പൊലീസുണ്ട്

കുട്ടികളെ മോശമായി പെരുമാറുന്നവരോട് `നോ' പറ​ഞ്ഞോളൂവെന്ന് കേരള പൊലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് സഹായത്തിന് വിളിക്കാവുന്ന നമ്പറുൾപ്പെടെ അറിയിച്ചിരിക്കുന്നത്. ​

പോസ്റ്റിന്റെ പൂർണരൂപം:
കുട്ടികളോട് ആരെങ്കിലും എന്തെങ്കിലും തരത്തിൽ മോശമായി പെരുമാറിയാൽ No എന്ന് സധൈര്യം പറയുവാനും സുരക്ഷിതമായ ഒരു അഭയം തേടുവാനും വിശ്വസ്തരായാവരോട് കാര്യങ്ങൾ തുറന്നു പറയുവാനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഭീഷണിക്ക് വഴങ്ങി അത്തരം കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കാൻ പാടില്ലെന്നും ഉടനെ തന്നെ അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കണമെന്നും അവരെ പറഞ്ഞ് മനസിലാക്കുക. കുട്ടികൾക്കെതിരെയുള്ള ഇത്തരം ഭീഷണികൾ അവരിൽ മാനസിക സമ്മർദ്ദം, അകാരണമായ ദേഷ്യം, പെട്ടെന്നുള്ള പെരുമാറ്റ വൈകല്യങ്ങൾ എന്നിവക്ക് കാരണമായേക്കാം. ഇവ ശ്രദ്ധയിൽപ്പെട്ടാൽ അവർക്ക് മതിയായ പരിചരണം, കൗൺസിലിംഗ് എന്നിവ ആവശ്യമാണ്‌
എന്ത് സഹായത്തിനും ഏത് സമയത്തും വിളിക്കാം : 112
ചിരി ഹെല്പ് ലൈൻ - 9497900200
Tags:    
News Summary - Child abuse: Kerala police can be called

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.