കൊച്ചി: രാജ്യത്തിന്റെ മതനിരപേക്ഷതക്കും ഫെഡറല്സ്വഭാവത്തിനുമെതിരെ കടന്നാക്രമണങ്ങളുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം പല ആക്രമണങ്ങള്ക്കുനേരെയും മാധ്യമങ്ങള്‍ മൗനം അവലംബിക്കുന്നുവെന്ന വിമര്‍ശനം രാജ്യത്തെ ജനാധിപത്യവാദികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ വിമര്‍ശനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമിയുടെ ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം കൊച്ചി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഒരു മാധ്യമസ്ഥാപനം നൂറ് വര്‍ഷമായി നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നത് അഭിമാനകരമാണ്. അതേസമയം രാജ്യത്ത് അപമാനകരമായ ചിലവസ്തുതകള്‍ നിലനില്ക്കുന്നു. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യ 150ാം സ്ഥാനത്താണ്. 180 രാജ്യങ്ങള്‍ മാത്രമുള്ള ഒരു പട്ടികയിലാണ് ഇന്ത്യ 150ാം സ്ഥാനത്തായത്. 2021-ല്‍ 142 എന്ന പരിതാപകരമായ സ്ഥാനത്ത് നിന്നാണ് 2022-ല്‍ 150 എന്ന അതിപരിതാപകരമായ സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നത്.
ശതാബ്ദി സ്മരണിക മുഖ്യാതിഥിയായ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ സാഹിത്യകാരന് സി.രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് സ്വാഗതവും ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.