വർഗീയ ശക്തികളാണ് സി.പി.എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്

കോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. പല ജില്ലകളിലും സി.പി.എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സി.പി.എം സഹയാത്രികരായിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രണയിക്കുന്നവരെ മതപരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാർ കേരളത്തിലുണ്ട്. ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റ്

സി.പി.എം ഘടകങ്ങളിൽ മത തീവ്രവാദികൾ: ചെറിയാൻ ഫിലിപ്പ്

സി.പി.എം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ട്. പല ജില്ലകളിലും ഇപ്പോൾ സി.പി.എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സി.പി.എം സഹയാത്രികരായിട്ടുള്ളത്. ഇവർ മുഖേനയാണ് സി.പി.എം വർഗീയ പ്രീണന നയം നടപ്പാക്കുന്നത്.

ആരാധനാലയങ്ങളുടെ ഭരണസമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി.പി.എംന് തിരിച്ചടിയായിട്ടുണ്ട്. വർഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സി.പി.എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്.

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ അപകടകരമാണെങ്കിലും സി.പി.എം-ന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തിൽ എം.വി ഗോവിന്ദന്റെ അഭിപ്രായം പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണം.

പ്രണയിക്കുന്നവരെ മതപരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാർ കേരളത്തിലുണ്ട്. ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ല.

Tags:    
News Summary - Cherian Philip says communal forces control CPM subordinates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.