ഇടതുസർക്കാർ അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചെന്ന് ചെന്നിത്തല

കൊല്ലം: കോൺഗ്രസിൽ തലമുറമാറ്റത്തിന്‍റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക വൈകിയതിന് കാരണത്തിൽ ഒന്ന് ഇതാണ്. സ്ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളും ആണ്. തലമുറമാറ്റം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരായ ആരോപണം ചെന്നിത്തല ആവർത്തിച്ചു. ഇ.എം.സി.സിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽവെച്ചും ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഉടൻ പുറത്ത് വിടുമെന്നും ചെന്നിത്തല പറഞ്ഞു.

മതസൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചു. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകും. ശബരിമല വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോ എന്നും വിശ്വാസികളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

Tags:    
News Summary - Chennithala says it is time for generational change in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.