Posted On
date_range Updated On
date_range കൊല്ലത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം യു.ഡി.എഫിനോട് ആലോചിച്ച് -ചെന്നിത്തല
കണ്ണൂർ: കൊല്ലത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം യു.ഡി.എഫിനോട് ആലോചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർ .എസ്.പിയുടെ നിലപാടിൽ തെറ്റില്ല. ആർ.എസ്.പിയുടെ സീറ്റാണ് കൊല്ലം. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമം വില പ്പോകില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ലന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
പി.സി ജോർജ് യു.ഡി.എഫിലേക്ക് വരാൻ അപേക്ഷ നൽകിയിട്ടില്ല. കോൺഗ്രസുമായി സഹകരിപ്പിക്കണമെന്നാണ് കത്തിലുള്ളത്. ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറാണ് തീരുമാനിക്കണ്ടതെന്നും ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.