?????? ??. ????? ???????????????? ???????? ??????? ?????

ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്ത് ‘ചെ​രി​പ്പ്​ തി​മിം​ഗ​ലം’

മ​ട്ടാ​ഞ്ചേ​രി:  ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്ത്​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ചെ​രു​പ്പു​ക​ൾ​കൊ​ണ്ട്​  തി​മിം​ഗ​ല ശി​ൽ​പം തീ​ർ​ത്ത്​ യു​വാ​വ്. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ശു​ചീ​ക​ര​ണം നി​ല​ച്ച ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്ത്  ഉ​പ​യോ​ഗി​ച്ച് ക​ള​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​രി​പ്പു​ക​ളാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യ​ത്. ഇ​വ  ഉ​പ​യോ​ഗി​ച്ചാ​ണ്  ഫോ​ർ​ട്ട്​​കൊ​ച്ചി അ​മ​രാ​വ​തി സ്വ​ദേ​ശി​യാ​യ സു​ജീ​ഷ് കെ. ​ഫ​ലാ​രി എ​ന്ന യു​വാ​വ് 13 അ​ടി നീ​ളം വ​രു​ന്ന തി​മിം​ഗ​ല ശി​ൽ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ട് മ​ര​ത്ത​ടി​ക​ളി​ൽ ആ​യി​ര​ത്തി​ഇ​രു​ന്നൂ​റോ​ളം ചെ​രി​പ്പു​ക​ൾ ആ​ണി​യ​ടി​ച്ച​്​  തി​മിം​ഗ​ല​ത്തി​​െൻറ രൂ​പം ത​യാ​റാ​ക്കി​യി​രി​ക്ക​യാ​ണ് സു​ജീ​ഷ്. 20 ദി​വ​സം​കൊ​ണ്ടാ​ണ് ശി​ൽ​പം തീ​ർ​ത്ത​ത്.മ​നു​ഷ്യ​ൻ ക​ട​ലി​ലേ​ക്ക് ഉ​പേ​ക്ഷി​ക്കു​ന്ന​വ ക​ട​ൽ തി​രി​ച്ച്​ തീ​ര​ത്ത്​ ത​ള്ളു​മ്പോ​ൾ അ​വ വീ​ണ്ടും ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നു​പ​ക​രം ഉ​പ​കാ​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ചി​ന്ത​യാ​ണ് ഇ​തി​ന് പ്രേ​ര​ക​മാ​യ​തെ​ന്ന് സു​ജീ​ഷ് പ​റ​യു​ന്നു. 

ചെ​രി​പ്പ് തി​മിം​ഗ​ലം വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ ക​ട​ലി​റ​ങ്ങി മു​ങ്ങി​പ്പോ​യ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​യോ​ജ​ന​പ്പെ​ടും. ദേ​ശീ​യ ഗു​സ്തി​മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള താ​രം കൂ​ടി​യാ​ണ് സു​ജീ​ഷ് കെ. ​ഫ​ലാ​രി.

Tags:    
News Summary - chappal whale in kochi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.