പൊലീസ് തലപ്പത്ത് അഴിച്ചുപണി; ബി. സന്ധ്യയെ മാറ്റി

തിരുവനന്തപുരം: -പൊലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണമേഖല എ.ഡി.ജി.പി ബി. സന്ധ്യയെ ചുമതലയിൽനിന്ന്​ മാറ്റി പകരം എസ്. അനിൽകാന്തിനെ നിയമിച്ചു. നിലവിൽ  ട്രാൻസ്പോർട്ട് കമീഷണറാണ് അനിൽകാന്ത്.  

പൊലീസ് ട്രെയിനിങ്​ കോളജ്​ മേധാവിയായാണ്​ സന്ധ്യക്ക് മാറ്റം. കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തെ അസ്മിനിസ്​​േട്രറ്റിവ് ഐ.ജിയായിരുന്ന വിജയ് സാക്കറെ പകരം ചുമതലയേൽക്കും. സോളാർ കേസിൽ ആരോപണവിധേയനായ കെ. പത്മകുമാറാണ് പുതിയ ട്രാൻസ്പോർട്ട് കമീഷണർ

Tags:    
News Summary - Change in police headquarter-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.