തൃശൂർ: ചാലക്കുടിയിലെ വസ്തു ഇടപാടുകാരൻ രാജീവ് വധക്കേസിൽ പ്രമുഖ അഭിഭാഷകന് സി.പി. ഉദയഭാനുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ചോദ്യാവലി തയാറാക്കുന്നു. ഗൂഢാലോചന ആരോപിച്ച് അഡ്വ. ഉദയഭാനുവിനെ കേസിൽ ഏഴാം പ്രതിയായി ഉൾപ്പെടുത്തിയ അന്വേഷണ സംഘം കുറ്റാന്വേഷണ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യാവലി തയാറാക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകി ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഉടൻ അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം.
മൂന്ന് പ്രതികള്‍ അഭിഭാഷകനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട രാജീവിനെ പിടികൂടി ചില രേഖകളില്‍ ഒപ്പിടുവിക്കാൻ അഡ്വ. ഉദയഭാനുവാണ് നിര്‍ദേശം നല്‍കിയതെന്നാണ് മുഖ്യപ്രതി ജോണിയും സഹായി രഞ്ജിത്തും പൊലീസിന് നല്കിയ മൊഴി. രാജീവിെൻറ മരണശേഷം അഡ്വ. ഉദയഭാനു ചാലക്കുടി ഡിവൈ.എസ്.പിയെ വിളിച്ചത് നിര്‍ണായക തെളിവാണെന്ന് പൊലീസ് കരുതുന്നു. രാജീവിനെ കൊലപ്പെടുത്തിയ ഉടന്‍ ജോണി അഭിഭാഷകനെ വിളിച്ചിട്ടുണ്ടെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് ഉദയഭാനു ചാലക്കുടി ഡിവൈ.എസ്.പിയെ വിളിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദയഭാനുവിെൻറ വിളി പൊലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്.
രാജീവിനെ കൊലപ്പെടുത്തിയ ദിവസം മാത്രം മുപ്പതോളം തവണ ജോണിയും ഉദയഭാനുവും തമ്മിൽ വിളിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഏഴ് തവണ ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായും രേഖകളുണ്ട്. രാജീവിെൻറ വീട്ടിൽ അഡ്വ. ഉദയഭാനു നിത്യസന്ദർശകനായിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കേസിൽ നിർണായകമാണെന്ന് അന്വേഷണ സംഘം കരുതുന്നു. രണ്ടാഴ്ചത്തെ ആസൂത്രണത്തിനു ശേഷമാണ് രാജീവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടച്ചിട്ട് വസ്തു ഇടപാട് രേഖകളില്‍ ബലമായി ഒപ്പുവെപ്പിക്കാൻ ശ്രമിച്ചത്. ഇതിനിടക്കാണ് രാജീവ് കൊല്ലപ്പെട്ടത്.
ഇെതല്ലാം ആസൂത്രണം ചെയ്തത് അഡ്വ. ഉദയഭാനുവാണെന്ന് പറയുേമ്പാഴും അദ്ദേഹത്തെപ്പോലൊരു നിയമ വിഗദ്ധനെ സാധാരണ കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് പോലെ നേരിടാനാവില്ലെന്ന കാരണത്താലാണ് ചോദ്യാവലി തയാറാക്കുന്നത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ചോദ്യം െചയ്യലിന് എത്താൻ ഇടയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.