യു. ശ്യാംഭട്ട്, ടി. പ്രകാശൻ
ഉദുമ: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ യോജിച്ച പോരാട്ടത്തിന് അണിനിരക്കണമെന്ന് കെ.എസ്.ടി.എ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അന്ധമായ രാഷ്ട്രീയവിരോധം വെച്ച് എല്ലാമേഖലയിലും കേരളത്തെ അവഗണിക്കുകയാണ് മോദി സർക്കാർ.
തങ്ങൾക്ക് ഇഷ്ടമല്ലാത്ത സംസ്ഥാന സർക്കാറുകളുടെ അധികാരപരിധിയിൽ കടന്നുകയറുകയും തങ്ങളുടെ വരുതിയിലാക്കുകയും വഴങ്ങാത്തവരെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയുമാണ് കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തിനെതിരായ പോരാട്ടത്തിൽ മുഴുവൻ അധ്യാപകരും അണിനിരക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങളിലെ പാഠങ്ങളുടെ യുക്തിരഹിതമായ വെട്ടിമാറ്റലുകൾ ഉപേക്ഷിക്കുക, സ്കൂൾ ഉച്ചഭക്ഷണ തുക കാലാനുസൃതമായി വർധിപ്പിച്ച് യഥാസമയം വിതരണം ചെയ്യുക, പാചകത്തൊഴിലാളികളുടെ വേതനം വർധിപ്പിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.
സംഘാടകസമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി, സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. ദിലീപ് കുമാർ, പി. ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ഹരിദാസ്, എൻ.കെ. ലസിത എന്നിവർ സംസാരിച്ചു.
കെ.വി. രാജേഷ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം. രമേശൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: യു. ശ്യാം ഭട്ട് (പ്രസി), പി. ശ്രീകല, വിഷ്ണുപാല, വി.കെ. ബാലാമണി, പി.എം. ശ്രീധരൻ (വൈസ് പ്രസിഡന്റ്), ടി. പ്രകാശൻ (സെക്ര), കെ.വി. രാജേഷ്, കെ. ലളിത, കെ. സുനിൽകുമാർ, കെ.ജി. പ്രതീഷ് (ജോ. സെക്രട്ടറിമാർ), എം.ഇ. ചന്ദ്രാംഗദൻ (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.