തൃശൂർ: പുലികളി സംഘങ്ങൾക്ക് ധനഹായമായി മൂന്നു ലക്ഷം രൂപ വീതം അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. തൃശൂരിലെ ഓരോ പുലി കളി സംഘത്തിന് മൂന്നുലക്ഷം രൂപ വീതം ലഭിക്കും. ആദ്യമായാണ് പുലികളി സംഘങ്ങൾക്ക് ഇത്തരത്തിൽ കേന്ദ്ര ധനസഹായം ലഭിക്കുന്നത്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണിത്. ടൂറിസം മന്ത്രാലയത്തിന്റെ ഡി.പി.പി.എച്ച് പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
പുലകളി സംഘങ്ങൾക്ക് തന്റെ ഓണസമ്മാനമാണ് ഇതെന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽകുറിച്ചത്. ധനസഹായം അനുവദിച്ചതിൽ കേന്ദ്ര ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് സുരേഷ് ഗോപി നന്ദിയും അറിയിച്ചു.
പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനം ❤️ ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതം DPPH സ്കീമിന്റെ അടിയില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ Gajendra Singh Shekhawat ജിക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ,(Thanjavur ) പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും. ❤️ Let's keep the THRISSUR Spirit alive! 🔥
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.