വന്യ ജീവി ആക്രമണത്തിൽ മനുഷ്യർ ​കൊല്ലപ്പെടുന്ന സംഭവം; ചീഫ്​ ​സെക്രട്ടറി ഹാജരാകണമെന്ന്​ ഹൈകോടതി

കൊ​ച്ചി: ക​ണ്ണൂ​രി​ലെ ആ​റ​ളം ഫാ​മി​ൽ വ​ന്യ ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ ജീ​വ​ൻ പൊ​ലി​യു​ന്ന​ത്​ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​യ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റ​ള​​ത്ത്​ 44കാ​ര​ൻ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സം​ഭ​വം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ജ​സ്റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ്​ ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ഹ​ര​ജി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി, പ​ട്ടി​ക വി​ഭാ​ഗ വ​കു​പ്പ്​ സെ​ക്ര​ട്ട​റി, ചീ​ഫ് വൈ​ൽ​ഡ്‌ ലൈ​ഫ് വാ​ർ​ഡ​ൻ എ​ന്നി​വ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​റാ​യി കോ​ട​തി​യു​​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ആ​റ​ളം ഫാ​മി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥി​തി വ​ള​രെ പ​രി​താ​പ​ക​ര​മാ​ണെ​ന്ന്​ ​വെ​ള്ളി​യാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് സം​ഘ​ത്തെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​റ​ളം വൈ​ൽ​ഡ്‌​ലൈ​ഫ് റേ​ഞ്ചി​ലെ നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം ആ​ക്ര​മി​ച്ച കാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ അ​നീ​ഷെ​ന്ന യു​വാ​വി​നെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചു.

ആ​റ​ളം ഫാം ​മേ​ഖ​ല​യി​ലെ ട്രൈ​ബ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് മി​ഷ​ൻ (ടി.​ആ​ർ.​ഡി.​എം) പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​ന് മ​തി​യാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ന​ൽ​കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ നി​ര​ന്ത​രം വീ​ഴ്ച​ക​ളു​ണ്ടാ​വു​ന്ന​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഈ ​സം​ഭ​വ​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ ഓ​ൺ​ലൈ​ൻ മു​​ഖേ​ന ഹാ​ജ​രാ​യി​രു​ന്ന സം​സ്ഥാ​ന പ​ട്ടി​ക വി​ഭാ​ഗ വി​ക​സ​ന ഡ​യ​റ​ക്ട​റു​മാ​യി കോ​ട​തി ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

ടി.​ആ​ർ.​ഡി.​എം പ്ര​ദേ​ശ​ത്തും പ​രി​സ​ര​ത്തും ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും അ​ജ്ഞ​നാ​ണെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ്​ ബോ​ധ്യ​മാ​കു​ന്ന​തെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു. കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ൽ ജു​ഡീ​ഷ്യ​ൽ നി​രീ​ക്ഷ​ണ​ത്തി​ല​ല്ലാ​ത്ത സം​സ്ഥാ​ന​ത്തെ മ​റ്റ് സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ലെ താ​മ​സ​ക്കാ​രു​ടെ ദു​ർ​ഗ​തി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലു​മാ​വി​ല്ല.

ജീ​വ​നും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നും ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന ഉ​റ​പ്പ് സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​ര​ന്ത​ര​മാ​യ നി​ഷ്‌​ക്രി​യ​ത്വ​ത്തി​ൽ നി​ഷ്ഫ​ല​മാ​ക്ക​നാ​വി​ല്ല. മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷം മൂ​ലം ഓ​രോ മ​നു​ഷ്യ ജീ​വ​നും ന​ഷ്ട​പ്പെ​ടു​ന്ന​തി​ലൂ​ടെ​ സം​സ്ഥാ​ന​ത്തി​ന്റെ ഭ​ര​ണ യ​ന്ത്ര​ങ്ങ​ളു​ടെ പ​രാ​ജ​യ​മാ​ണ്​ പ്ര​ക​ട​മാ​കു​ന്ന​ത്.

പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ധാ​ർ​മി​ക​ത പാ​ലി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ഇ​ത്ത​രം അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ക​ളും അ​വ​ർ​ക്കാ​​ണെ​ന്നും​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Incident of humans being killed in wild animal attacks; High Court asks Chief Secretary to appear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.