പാലക്കാട്: പീഡനക്കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട് കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഒരു മാസത്തെ ദൃശ്യങ്ങൾ എസ്.ഐ.ടി സംഘം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. ഇതിൽ രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡി.വി.ആറിൽനിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത്.
അപ്പാർട്മെന്റ് കെയർടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണ് സംശയം. പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മലമ്പുഴയിലെ റിസോർട്ടിൽ രാഹുൽ താമസിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കോയമ്പത്തൂരിലേക്ക് കടന്നതായാണ് സൂചന.
കോയമ്പത്തൂരിലും ബംഗളൂരുവിലും പൊലീസ് പരിശോധന നടത്തുമെന്നാണ് വിവരം. അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസിനു കീഴിൽ പ്രത്യേക സംഘമുണ്ട്. ഇതിനു പുറമേ ഓരോ ജില്ലകളിലും ഓരോ സംഘങ്ങളെയും ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന പ്രചാരണം പൊലീസ് തള്ളി. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്നാണ് അഭ്യൂഹം. കാർ ഒരു സിനിമാതാരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചെന്നതിനു പിന്നാലെയാണ് വാർത്തകൾ പരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.