കാറിനുള്ളില്‍ കയറി രാജവെമ്പാല; പിടികൂടി വനംവകുപ്പ്

പാലക്കാട്: കാറിനുള്ളിൽ കയറികൂടിയ രാജവെമ്പാലയെ വനംവകുപ്പ് എത്തി പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. ഏകദേശം 10 വയസ് തോന്നിക്കുന്ന പാമ്പിന് മുപ്പത് കിലോയോളം തൂക്കമുണ്ട്.

രണ്ട് ദിവസം ഉപയോഗിക്കാതെ ഇട്ടിരുന്ന കാറിനുള്ളിൽ അനക്കം തോന്നിയ വീട്ടുക്കാർ പരിശോധിച്ചപ്പോഴാണ് രാജവെമ്പാലയെ കണ്ടെത്തിയത്. കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഉടനെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി. 

Tags:    
News Summary - caught a king cobra from palakkad, that entered in a parked car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.