കുടുംബ വഴക്കിനിടെ മീൻകറി ദേഹത്ത്​ വീണ്​ മൂന്ന്​ വയസുകാരിക്ക്​ ഗുരുതരമായി പൊള്ളലേറ്റു

കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് തിളച്ച മീൻ കറി ദേഹത്തു വീണ് മൂന്നു വയസ്സുകാരിയുടെ പുറത്ത് ഗുരുതരമായി പൊള്ളല േറ്റു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തഛനെയും, പിതൃസഹോദരിയെയും കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കുരീപ്പള്ളി പുത്തൻചന്ത ശ്രേയസിൽ ശരത് ലാലിന്റെയും ഷബാനയുടെയും മകൾ അക്ഷര (3) ആണ് ഗുരുതരമായി പൊള്ളലേറ്റത്​. കുട്ടി പാലത്തറ എൻ.എസ്.സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്​. കുട്ടിയുടെ മുത്തഛനും ആർ.പി.എഫ് റിട്ട. എസ്.ഐ.യുമായ ശിവൻകുട്ടി, മകൾ സിത്താരാ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വീട്ടിലെ കിടപ്പുമുറിയ്ക്കുള്ളിൽ ആഹാരം പാകം ചെയ്യാനുള്ള കറിയുമായി നിൽക്കവേ ആക്രോശവുമായി മുറിക്കുള്ളിലെത്തിയ മുത്തഛനും മകളും ചേർന്ന് കുട്ടിയുടെ മാതാവിന്റെ കൈയ്യിലിരുന്ന കറി തട്ടി തെറിപ്പിക്കുകയായിരുന്നു. കറി കുട്ടിയുടെ ദേഹത്തു വീണതാണ് പൊള്ളലേൽക്കുവാൻ കാരണമാക്കിയത്.പൊള്ളലേറ്റ കുട്ടിയെ ആദ്യം കണ്ണനല്ലൂരിലുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാൽ പൊലീസ് സഹായത്തോടെ പാലത്തറയിലുള്ള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൈദരാബാദിൽ ജീവനക്കാരനായ കുട്ടിയുടെ പിതാവ് മുംബൈ സ്വദേശിയായ അന്യ മതസ്ഥയായ യുവതിയെ വിവാഹം കഴിച്ച് മുംബൈയിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസം മുമ്പാണ് ഇവർ മുംബൈയിലെ താമസം മതിയാക്കി നെടുമ്പനയിലെ ശരത് ലാലിൻെറ വീട്ടിൽ താമസമാക്കിയത്.വീട്ടിലെ ഒരു മുറിയിലാണ് ഷബാനയും മക്കളും കഴിഞ്ഞിരുന്നത്.വീട്ടിലെ ഡൈനിംഗ്‌ ടേബിൾ പോലും ഉപയോഗിക്കാൻ തങ്ങളെ അനുവദിക്കാറില്ലെന്നും തൻെറ കുട്ടികളെ മുത്തച്ചൻ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പൊള്ളലേറ്റ കുട്ടിയുടെ മാതാവ് പറയുന്നു.ബുധനാഴ്ച രാവിലെ കുട്ടികൾ തമ്മിലുണ്ടായ വഴക്കാണ് പ്രശ്നങ്ങൾക്ക് കാരണമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തെക്കുറിച്ച് കണ്ണനല്ലൂർ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags:    
News Summary - Case against two persons-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.