സിവിക് ചന്ദ്രനെതിരായ കേസ്; ദേശീയ വനിത കമീഷൻ കക്ഷി ചേർന്നു

കൊച്ചി: എഴുത്തുകാരനായ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ കോഴിക്കോട് അഡീ. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈകോടതിയിൽ നൽകിയ അപ്പീലിൽ ദേശീയ വനിത കമീഷൻ കക്ഷി ചേർന്നു.2020 ഫെബ്രുവരി എട്ടിന് 'നിലാ നടത്തം' വാട്സ്ആപ് ഗ്രൂപ് നടത്തിയ സാംസ്കാരിക ക്യാമ്പിൽ പങ്കെടുത്ത യുവതിയെ സിവിക് ചന്ദ്രൻ കടന്നുപിടിച്ചെന്നാണ് പരാതി.

കഴിഞ്ഞ ആഗസ്റ്റിൽ അഡീ. സെഷൻസ് കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ വിവാദ വിലയിരുത്തൽ.കോടതിയുടെ പരാമർശം നിയമ വിരുദ്ധമാണെന്നും സ്ത്രീകളുടെ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Case against Civic Chandran; The National Commission for Women has joined the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.