ആംബുലൻസിന് വഴി നൽകാതിരുന്ന കാർ ഡ്രൈവറെ ജാമ്യത്തിൽ വിട്ടു

ആലുവ: ആംബുലൻസിന് വഴി നൽകാതിരുന്ന സംഭവത്തിൽ വിവാദ നായകനായ കാർ ഡ്രൈവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. ആലുവ ഡിവൈ.എസ്.പി ഓഫിസിന് സമീപം പൈനാടത്ത് വീട്ടിൽ നിർമൽ ജോസാണ് എടത്തല സ്‌റ്റേഷനിൽ ഹാജരായത്. കാർ കസ്‌റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടു.  

ഗുരുതരാവസ്‌ഥയി​െല നവജാതശിശുവുമായി കഴിഞ്ഞദിവസം കളമശ്ശേരിയിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് നിർമൽ വഴി നൽകാതിരുന്നത്. എന്നാൽ, വഴി  നൽകാതിരിക്കുകയല്ല, വഴിയൊരുക്കുകയാണ് ചെയ്തതെന്നാണ് നിർമൽ പൊലീസിനോട് പറഞ്ഞത്. ആംബുലൻസ് ഹോൺ മുഴക്കി അമിതവേഗത്തിൽ വരുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കാറി‍​െൻറ ഹെഡ് ലൈറ്റുകളും ഇൻഡിക്കേറ്ററുകളും തെളിച്ച് ആംബുലൻസിന് വഴിയൊരുക്കാനാണ് ശ്രമിച്ചതെന്നാണ്​ ഇയാളുടെ വാദം. 

പെരുമ്പാവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലിരുന്ന നവജാതശിശു ശ്വാസതടസ്സത്തെത്തുടർന്ന് ഗുരുതരാവസ്‌ഥയിലായപ്പോഴാണ് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റിയത്. ചുണങ്ങംവേലി രാജഗിരി ആശുപത്രി മുതൽ അശോകപുരം കൊച്ചിൻ ബാങ്കിൽനിന്ന്​ ആംബുലൻസ് എൻ.എ.ഡി റോഡിലേക്ക് പ്രവേശിക്കുന്നതുവരെ കാർ സൈഡ് നൽകിയിരുന്നില്ല. വഴി നൽകാതെ മുന്നിൽ കെ.എൽ 17 എൽ 202 ഫോർഡ് ഇക്കോസ്‌പോർട്ട് കാർ ചീറിപ്പായുന്ന രംഗം ആംബുലൻസിലിരുന്ന ആൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇൗ വിഡിയോ വൈറൽ ആയതിനെത്തുടർന്ന് ആലുവ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. 

കാറി​​െൻറ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവ ഡിവൈ.എസ്.പി ഓഫിസിനോടുചേർന്ന്​ താമസിക്കുന്ന ആളാണ് പ്രതിയെന്ന് കണ്ടെത്തിയത്. പൊലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ ഉണ്ടായിരുന്നില്ല. പിന്നീട് സഹോദരൻ നിർമലിനെ വിളിച്ചുവരുത്തി രാത്രി സ്‌റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തത്. ബി.ടെക് ബിരുദധാരിയായ നിർമൽ അടുത്തിടെയാണ് വിദേശത്തുനിന്ന്​ അവധിക്ക് നാട്ടിലെത്തിയത്. വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. 

ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
ആലുവ: ആംബുലൻസിന് മുന്നിൽ അപകടരമായ രീതിയിൽ വാഹനമോടിച്ച ആലുവ പൈനാടത്ത് നിർമൽ ജോസി​​െൻറ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ആലുവ ജോയൻറ്​ ആർ.ടി.ഒ സി.എസ്. അയ്യപ്പൻ പറഞ്ഞു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ആംബുലൻസിന് വഴികൊടുക്കാതെ നിയമം ലംഘിച്ചതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം വാഹനത്തി​​െൻറ രജിസ്‌ട്രേഡ്  ഉടമക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വാഹന ഉടമയുടെ വിശദീകരണംകൂടി കേട്ട ശേഷമായിരിക്കും നടപടി.

Full View
Tags:    
News Summary - Car Owner Arrested Do not Turn for Ambulance Driver-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.