വിദ്യാർഥിയെ കുത്തിക്കൊന്ന കേസ്: പ്രതി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ ഹോസ്റ്റലിനു മുന്നിൽ കുത്തിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മടവൂർ സി.എം സെൻറർ സ്കൂൾ എട്ടാംതരം വിദ്യാർഥി അബ്ദുൽ മാജിദിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കാസർകോട് മുളിയാർ സ്വദേശി ഷംസുദ്ദീനെയാണ് (33) കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ശനിയാഴ്ച പ്രതിയെ കൊല നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. സി.എം സെൻററിെൻറ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രണ്ടു കുട്ടികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതിന് പ്രതി നേരേത്ത ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെ രണ്ടു കേസുകൾകൂടി ഷംസുദ്ദീനെതിരെ രജിസ്റ്റർ ചെയ്തു.
െകാലക്കു പിന്നാലെയാണ് പീഡനശ്രമം നടന്നത് പുറത്തുവന്നത്. ഇതിലും അന്വേഷണം തുടരുകയാണ്. എന്നാൽ, കൊല്ലപ്പെട്ട അബ്ദുൽ മാജിദിനെ പ്രതി പീഡിപ്പിച്ചിരുന്നോ എന്ന കാര്യത്തിൽ സൂചന ലഭിച്ചിട്ടില്ല. മാജിദിനെതിരെ മുൻ ൈവരാഗ്യമുണ്ടാകാൻ മാത്രം കാരണവും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.