മോദിയുടെ പ്രസ്താവനക്കെതിരെ ഷർട്ട്​ ഉൗരി വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: പൊലീസ്​ നരനായാട്ടിനെതി​െര തിങ്കളാഴ്​ച ജാമിഅ മില്ലിയ സർവകലാശല വിദ്യാർഥികൾ ഷർട്ടൂരി പ്രതിഷേധിച്ചു. കാമ്പസിനുള്ളിൽ കടന്ന്‌ ആക്രമണം നടത്തിയവർക്കെതിരെ നടപടി വേണമെന്ന്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കടുത്ത തണുപ്പ് അവഗണിച്ചായിരുന്നു മണിക്കൂറുകളോളം വിദ്യാർഥികളുടെ ഷർട്ടൂരിയുള്ള പ്രതിഷേധം. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ എത്തി. ഇവർക്ക്​ പിന്തുണയുമായി നിരവധി പേർ രംഗത്തുവന്നു.

രാ​ജ്യ​​ത്ത്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​​​​െൻറ പേ​രി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന​വ​ർ ആ​രെ​ന്ന്​ അ​വ​ര​ണി​ഞ്ഞ വ​സ്​​ത്രം നോ​ക്കി​യാ​ല​റി​യാ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഝാ​ർ​ഖ​ണ്ഡി​ലെ തെര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ ഷർട്ടൂരി പ്രതിഷേധിച്ചത്.

അതിനിടെ, ജാമിയ വിദ്യാർഥികൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പ്രകടനം നടത്തിയ ഡൽഹി സർവകലാശാല വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചു. പൊലീസ്​ നോക്കി നിൽക്കേയായിരുന്നു അക്രമം. ഡൽഹി സർവകലാശാല വിദ്യാർഥികൾ തിങ്കളാഴ്​ച പരീക്ഷ ബഹിഷ്​കരിച്ചു.

Full View
Tags:    
News Summary - CAA protest jamia students-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.