???????????? ??????

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്​ ഹൈകോടതിയിൽ ഹരജി

കൊച്ചി: ഭരണഘടനാ വിരുദ്ധമായതിനാൽ കേന്ദ്രസർക്കാർ ​കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട് ട് ഹൈകോടതിയിൽ ഹരജി. ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന തുല്യത, ജാതി-മതം തുടങ്ങിയവയുടെ പേരിൽ വിവേചനം ഇല് ലാതിരിക്കൽ തുടങ്ങിയ വ്യവസ്ഥകളുടെ ലംഘനമാണ്​ ഭേദഗതി നിയമമെന്ന്​ ചൂണ്ടിക്കാട്ടി ആലുവ എടത്തല സ്വദേശി എം.എസ്. ഷെമ ീമാണ്​ ഹരജി നൽകിയിരിക്കുന്നത്​.

അഫ്ഗാനിസ്​താൻ, പാകിസ്​താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്തുമത വിശ്വാസികൾക്ക് പൗരത്വം നൽകാനായി 2019 ഡിസംബർ 12 നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഇൗ അയൽരാജ്യങ്ങളിൽ മതന്യൂനപക്ഷമായ ഇവരെ വേട്ടയാടുന്ന സാഹചര്യമുണ്ടെന്ന് വിലയിരുത്തിയാണ് ഈ നടപടി.

എന്നാൽ, ഇൗ രാജ്യങ്ങളിൽനിന്നുള്ള മുസ്​ലിം കുടിയേറ്റക്കാരെ നിയമത്തി​​െൻറ പരിധിയിൽ നിന്ന് ഒഴിവാക്കിയത്​ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന്​ ഹരജിയിൽ പറയുന്നു. പൗരത്വനിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള വ്യവസ്​ഥ നിലവിലുണ്ടായിരുന്നു. എന്നാൽ, ഇത്​ മതത്തി​​െൻറ അടിസ്ഥാനത്തിലാക്കി മാറ്റുകയാണ്​ ഇപ്പോൾ ചെയ്​തിരിക്കുന്നത്​.

ചില മതവിഭാഗങ്ങളിൽപെട്ട കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുപുറ​െമ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമങ്ങൾ ലംഘിച്ചാൽ വിദേശീയരായ ഇന്ത്യൻ പൗരന്മാരുടെ (ഒാവർസീസ് സിറ്റിസൺസ് ഒാഫ് ഇന്ത്യ) രജിസ്ട്രേഷൻ റദ്ദാക്കാനും ഭേദഗതി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ നിയമം ഭരണഘടനാ വിരുദ്ധമെന്ന്​ പ്രഖ്യാപിക്കുകയും റദ്ദാക്കുകയും വേണമെന്നാണ്​ ഹരജിയിലെ ആവശ്യം. ഹരജി വ്യാഴാഴ്​ച പരിഗണിച്ചേക്കും.

Tags:    
News Summary - CAA: Petition Filed in Kerala High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT