തേഞ്ഞിപ്പലം: സ്വകാര്യ മേഖലയിലെ കോളജുകള്‍ക്ക് സ്വയംഭരണപദവി അനുവദിക്കില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കാലിക്കറ്റ് സര്‍വകലാശാല ‘നാക്’ എ ഗ്രേഡ് നേടിയതിന്‍െറ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലകളുടെ സ്വയംഭരണം അക്കാദമികമാണ്. ലാഭമുണ്ടാക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.
എന്നാല്‍, പൊതുസര്‍വകലാശാലകള്‍ ലാഭം നോക്കാതെ അടിസ്ഥാന വിഷയങ്ങളില്‍ ഗവേഷണം നടത്തുകയാണ് വേണ്ടത്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കില്ല. സര്‍വകലാശാലകള്‍ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രന്ഥങ്ങളും ലബോറട്ടറി ഉപകരണങ്ങളും ആവശ്യപ്പെട്ടാല്‍ എത്ര തുകയും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യം.
പ്ളസ് ടു വരെയുള്ള മുഴുവന്‍ ക്ളാസ്മുറികളും രണ്ട് വര്‍ഷത്തിനകം ഡിജിറ്റല്‍വത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസില്‍ ലേഡീസ് ഹോസ്റ്റല്‍ സമുച്ചയത്തിലെ എവറസ്റ്റ് ബ്ളോക്കിനായി നിര്‍മിച്ച ഒന്നാംനിലയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ടി.പി. അഹമ്മദ്, ഡോ. കെ. ഫാത്തിമത്ത് സുഹ്റ, കെ. വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു. ഡോ. എം. സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.