തിരുവനന്തപുരം: കർണാകടയിലേക്ക് കാസർകോഡ് നിന്നുള്ള ബസുകളുടെ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി.
കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. കാസർകോഡ് - മംഗലാപുരം, കാസർകോഡ് - സുള്ള്യ, കാസർകോഡ് - പുത്തൂർ എന്നിവടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകൾ ആഗസ്റ്റ് മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
അതേ സമയം ബെഗുളുരുവിലേക്കുള്ള സർവീസുകൾ നടത്തുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബെംഗുളുരുവിലേക്ക് സർവീസ് നടത്തുന്നത്. തിരുവനന്തപുരം -ബെംഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവീസ് നടത്തുന്നത്.
കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാവേളയിൽ കരുതണം.
കേരളത്തിൽ നിന്നും ബെംഗളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സർവീസുകൾ
തിരുവനന്തപുരം -ബംഗളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബെംഗളുരു (വൈകിട്ട് 6.30 ),
കണ്ണൂർ - ബംഗളുരു (രാവിലെ 7.35), കണ്ണൂർ - ബംഗളുരു ( രാത്രി 9.30 ), തലശേരി - ബംഗളുരു (രാത്രി 8.16), വടകര- ബംഗളുരു ( രാത്രി 8 മണി), പയ്യന്നൂർ - ബംഗളുരു ( വൈകിട്ട് 6.01), കോഴിക്കോട് - ബംഗളുരു (രാവിലെ 7 മണി), കോഴിക്കോട് - ബംഗളുരു ( രാവിലെ 8.34),
കോഴിക്കോട് - ബംഗളുരു (രാവിലെ 10 മണി), കോഴിക്കോട് - ബംഗളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബംഗളുരു( വൈകിട്ട് 6 മണി), കോഴിക്കോട് - ബംഗളുരു ( രാത്രി 7.01 ), കോഴിക്കോട് - ബംഗളുരു (രാത്രി 8.01) കോഴിക്കോട് - ബംഗളുരു ( രാത്രി 10.03), കൽപ്പറ്റ - മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂർ (രാവിലെ 11.15 )
ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സർവീസുകൾ
ബംഗളുരു- കോഴിക്കോട് (രാവിലെ 8 മണി), ബംഗളുരു- കോഴിക്കോട് (രാവിലെ 10.03), ബംഗളുരു - കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബംഗളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബംഗളുരു - കോഴിക്കോട് (രാത്രി 8 മണി), ബംഗളുരു - കോഴിക്കോട് (രാത്രി 9.31), ബംഗളുരു - കോഴിക്കോട് ( രാത്രി 10.30), ബംഗളുരു - കോഴിക്കോട് ( രാത്രി 11 മണി. ), ബംഗളുരു- തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബംഗളുരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബംഗളുരു- കണ്ണൂർ ( രാവിലെ 9 മണി), ബംഗളുരു- കണ്ണൂർ ( രാത്രി 9.30), ബംഗളുരു- തലശ്ശേരി ( രാത്രി 8.31),
ബംഗളുരു- വടകര ( രാത്രി 9.15), മൈസൂർ - കൽപ്പറ്റ( വൈകിട്ട് 5.45), മൈസൂർ - കോഴിക്കോട് ( രാവിലെ 9 മണി), മൈസൂർ - കോഴിക്കോട് (രാവിലെ 10.15), മൈസൂർ - കോഴിക്കോട് ( വൈകിട്ട് 5 മണി), ബംഗളുരു - പയ്യന്നൂർ ( രാത്രി 9 മണി),
ബംഗളുരു സർവീസ് നടത്തുന്ന ബസുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലും Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്- കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം- 9447071021,2463799 വാട്സ് ആപ്പ് നമ്പർ- 81295 62972
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.