വൈക്കം: കാറിലേക്ക് ബസ് ഇടിച്ചുകയറി കാർയാത്രക്കാരായ നാലുപേരും ദാരുണമായി മരിച്ച ു. എറണാകുളം ഉദയംപേരൂർ പത്താംമൈലിൽ മനക്കപറമ്പിൽ വിശ്വനാഥൻ (65), ഭാര്യ ഗിരിജ (58), കാർ ഓ ടിച്ച മകൻ സൂരജ് വിശ്വനാഥ് (31), വിശ്വനാഥെൻറ അനുജൻ സതീശെൻറ ഭാര്യ അജിത (55) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 5.45ഓടെ വൈക്കം-വെച്ചൂർ റൂട്ടിലെ ചേരുംചുവട് പാലത്തിന് സ മീപത്തായിരുന്നു അപകടം. ചേർത്തല വേളോർവട്ടം ക്ഷേത്രത്തിൽ ദർശനത്തിന് പുറപ്പെട്ട താണ് കാർ യാത്രക്കാർ. ഇരുവാഹനവും വളരെ വേഗത്തിലാണ് വന്നത്.
ഇടറോഡിൽനിന്ന് മെയിൻറോഡിലേക്ക് കയറിവന്ന കാർ ജങ്ഷനിലേക്ക് പ്രവേശിക്കുന്നതിനിടെ പ്രധാന റോഡിലൂടെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പ്രധാനറോഡിലേക്ക് പ്രവേശിക്കുേമ്പാൾ വേഗം കുറച്ച് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കാതെയാണ് കാർ കയറിവന്നതെന്ന് പറയുന്നു. ഓർക്കാപ്പുറത്ത് മുന്നിൽപെട്ട കാറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. കാറുമായി നീങ്ങിയ ബസ് സമീപത്തെ മതിൽ തകർത്താണ് നിന്നത്. പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
പുറത്തെടുക്കുമ്പോൾ വിശ്വനാഥൻ, സൂരജ് വിശ്വനാഥ്, അജിത എന്നിവർ മരിച്ചിരുന്നു. ഗിരിജക്ക് ജീവനുണ്ടായിരുന്നെങ്കിലും വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. എറണാകുളം ജില്ല സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച വിശ്വനാഥൻ പത്താംമൈൽ ജങ്ഷനിൽ പലചരക്കുകട നടത്തുകയായിരുന്നു.
മരണപ്പെട്ട മകൻ സൂരജ് കമ്പ്യൂട്ടർ വിദഗ്ധനാണ്. മകൾ: അജുഷ. മരുമകൻ: അഭിലാഷ്. വിശ്വനാഥെൻറ സഹോദരൻ ഐ.ഒ.സി ജീവനക്കാരനായ സതീശെൻറ ഭാര്യ അജിത ഉദയംപേരൂർ മണകുന്നം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. സാഹിൽ, സാന്ദ്ര എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.