കോഴിക്കോട്​ നഗരത്തില്‍ അര്‍ധരാത്രി വന്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അര്‍ധരാത്രി വന്‍ തീപിടിത്തം. മാവൂര്‍ റോഡില്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലെ കടക്കാണ് തീപിടിച്ചത്. ഈ കെട്ടിടത്തില്‍ മിക്കതും മൊബൈല്‍ കടകളാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. പത്തോളം ഫയര്‍ഫോഴ്സ് യൂനിറ്റുകളത്തെി തീയണച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് ജനങ്ങള്‍ തടിച്ച് കൂടിയപ്പോള്‍
 

തീയണക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ഫയര്‍സ്റ്റേഷന്‍ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. നഗരത്തില്‍ ഈ മാസം നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്.

Tags:    
News Summary - building in mavoor road fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.