ലുക്കൗട്ട് നോട്ടീസിൽ ആളുമാറി കസ്റ്റഡിയിലെടുത്തു; പൊല്ലാപ്പായപ്പോൾ വിട്ടയച്ചു

നെ​ടു​മ്പാ​ശേ​രി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ലെ അ​തി​ജീ​വി​ത​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട കേ​സി​ൽ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ യു​വാ​വി​നെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ആ​ളു​മാ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​യാ​ളെ വി​ട്ട​യ​ച്ചു.

ഖ​ത്ത​റി​ലാ​യി​രു​ന്ന യു​വാ​വ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ല് മ​ണി​യോ​ടെ​യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യ​ത്. ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം രാ​വി​ലെ ഏ​ഴ​ര​യോ​ടെ നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സി​ന് കൈ​മാ​റി. ഇ​തി​നു​പി​ന്നാ​ലെ ആ​ളു​മാ​റി​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു. പി​ടി​യി​ലാ​യ യു​വാ​വി​ന്റെ സ​ഹോ​ദ​ര​നെ​തി​രെ​യാ​ണ് ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​യാ​ൾ ഒ​ന്ന​ര​യാ​ഴ്ച മു​മ്പേ നാ​ട്ടി​ലെ​ത്തി​യ​താ​യും പ​റ​യു​ന്നു. പ​ത്ത​ര​യോ​ടെ​യാ​ണ് യു​വാ​വി​നെ നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പേ​രു​കാ​ര​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നും പേ​ര് മാ​റി​യി​രു​ന്നോ​യെ​ന്ന് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ആ​ണ് വ്യ​ക്ത​മാ​ക്കേ​ണ്ട​തെ​ന്നും നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ പ്ര​തി​യെ നോ​ട്ടീ​സ് ന​ൽ​കി പി​ന്നീ​ട് വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റി​യി​ച്ച​തെ​ന്നും നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - A person was taken into custody on a lookout notice; he was released when the police found him.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.