തേക്കിൻകാട് മൈതാനത്ത് നടന്ന കുടമാറ്റത്തിനിടെ അസഹ്യമായ ചൂടിന്റെ നേർക്കാഴ്ചകൾ

സായാഹ്നസൂര്യന് വർണച്ചാർത്തേകി കുടമാറ്റം

തൃ​ശൂ​ർ: ക​ണ്ണീ​രോ​ർ​മ​ക​ളി​ൽ ആ​ർ​ഭാ​ട​ങ്ങ​ളൊ​ഴി​വാ​ക്കി, ആ​ചാ​ര​പ്പെ​രു​മ​യി​ൽ ഒ​തു​ങ്ങി​യ തൃ​ശൂ​ർ പൂ​ര​ത്തി​ന് വ​ർ​ണ​ച്ചാ​ർ​ത്തേ​കി വി​ശ്വ​പ്ര​സി​ദ്ധ​മാ​യ കു​ട​മാ​റ്റം. സാ​യാ​ഹ്ന സൂ​ര്യ​ന്റെ പൊ​ൻ​കി​ര​ണ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി തേ​ക്കി​ൻ​കാ​ട്ടി​ൽ വ​ർ​ണ​ങ്ങ​ളു​ടെ മാ​രി​വി​ല്ല് വി​രി​ഞ്ഞു. ആ​ർ​ഭാ​ട​ങ്ങ​ളും സ്പെ​ഷ​ൽ കു​ട​ക​ളും ഒ​ഴി​വാ​ക്കി സാ​മ്പ്ര​ദാ​യി​ക പ​ട്ടു​കു​ട​ക​ൾ മാ​ത്ര​മാ​ണ് പാ​റ​മേ​ക്കാ​വ് - തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ങ്ങ​ൾ മു​ഖാ​മു​ഖം ഉ​യ​ർ​ത്തി​യ​ത്. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ച്ച കു​ട​മാ​റ്റം ആ​റ​ര​യോ​ടെ പൂ​ർ​ത്തി​യാ​യി.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്റെ ആ​ന​ക​ൾ​ക്ക് പ​ക​രം ഇ​ത്ത​വ​ണ കൊ​ല്ല​ത്ത് നി​ന്നു​ള്ള ഗ​ജ​വീ​ര​നാ​യ തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു​വാ​ണ് പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി തെ​ക്കോ​ട്ടി​റ​ങ്ങി​യ​ത്. വൈ​കീ​ട്ട് അ​ഞ്ചോ​ടെ പാ​റ​മേ​ക്കാ​വി​ന്റെ ഗ​ജ​വീ​ര​ന്മാ​ർ അ​ണി​നി​ര​ന്നു. ശ​ക്ത​ൻ ത​മ്പു​രാ​ന്റെ പ്ര​തി​മ​യെ വ​ലം​വെ​ച്ച് തെ​ക്കേ​ഗോ​പു​ര ന​ട​ക്ക് അ​ഭി​മു​ഖ​മാ​യാ​ണ് പാ​റ​മേ​ക്കാ​വ് നി​ല​യു​റ​പ്പി​ച്ച​ത്. തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു​വി​ന് പു​റ​മെ പു​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ, ചൈ​ത്രം അ​പ്പു, പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​ൻ, തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വീ​ദാ​സ​ൻ തു​ട​ങ്ങി 15ഓ​ളം ഗ​ജ​വീ​ര​ന്മാ​രും പാ​റ​മേ​ക്കാ​വി​നാ​യി അ​ണി​നി​ര​ന്നു.

മ​റു​ഭാ​ഗ​ത്ത്, തെ​ക്കേ​ഗോ​പു​ര ന​ട​യി​ൽ തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ല​യു​റ​പ്പി​ച്ചു. കു​ട്ട​ന്‍കു​ള​ങ്ങ​ര അ​ർ​ജു​ന​ൻ, പാ​മ്പാ​ടി സു​ന്ദ​ര​ൻ, പാ​റ​ന്നൂ​ർ ന​ന്ദ​ൻ, ചെ​ർ​പ്പു​ള​ശ്ശേ​രി മ​ണി​ക​ണ്ഠ​ൻ, വേ​മ്പ​നാ​ട് അ​ർ​ജു​ന​ൻ, ത​ട​ത്താ​വി​ള രാ​ജ​ശേ​ഖ​ര​ൻ, പേ​രൂ​ർ ശി​വ​ൻ, പു​തു​പ്പ​ള്ളി സാ​ധു, തി​രു​വ​മ്പാ​ടി ക​ണ്ണ​ൻ, ഗു​രു​വാ​യൂ​ർ സി​ദ്ധാ​ർ​ഥ​ൻ, മ​ച്ചാ​ട് ധ​ർ​മ​ൻ, മ​ച്ചാ​ട് ഗോ​പാ​ല​ൻ, ന​ന്ദി​ല​ത്ത് ഗോ​പി​ക​ണ്ണ​ൻ, ഉ​ണ്ണി​മാ​ങ്ങാ​ട്‌ ഗ​ണ​പ​തി എ​ന്നീ ആ​ന​ക​ൾ തി​രു​വ​മ്പാ​ടി നി​ര​യെ സ​മ്പ​ന്ന​മാ​ക്കി.

നി​റ​ങ്ങ​ളു​ടെ വ​ലി​യൊ​രു കാ​ൻ​വാ​സാ​യി മാ​റു​ക​യാ​യി​രു​ന്നു കു​ട​മാ​റ്റ സ​മ​യ​ത്ത് പൂ​ര​പ്പ​റ​മ്പ്. ക​ടും ചു​വ​പ്പും തി​ള​ങ്ങു​ന്ന മ​ഞ്ഞ​യും പ​ച്ച​യും നീ​ല​യും തു​ട​ങ്ങി ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന വ​ർ​ണ​ങ്ങ​ളി​ലു​ള്ള സാ​മ്പ്ര​ദാ​യി​ക പ​ട്ടു​കു​ട​ക​ളാ​ണ് ഇ​രു​വി​ഭാ​ഗ​വും മ​ത്സ​രി​ച്ച് ഉ​യ​ർ​ത്തി​യ​ത്. ഓ​രോ വ​ർ​ണ​ക്കു​ട​ക​ളും വി​ട​ർ​ന്നു മാ​റു​മ്പോ​ൾ പ​ട്ടു​തു​ണി​യി​ൽ തു​ന്നി​ച്ചേ​ർ​ത്ത സ്വ​ർ​ണ, വെ​ള്ളി ക​സ​വു​ക​ൾ സാ​യാ​ഹ്ന വെ​യി​ലി​ൽ വെ​ട്ടി​ത്തി​ള​ങ്ങി.

സ്പെ​ഷ​ൽ കു​ട​ക​ളേ​ക്കാ​ൾ ഉ​പ​രി, പാ​ര​മ്പ​ര്യ​ത്തി​ന്റെ ത​നി​മ വി​ളി​ച്ചോ​തു​ന്ന പ​ട്ടു​കു​ട​ക​ളി​ലേ​ക്കാ​യി​രു​ന്നു ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​ഞ്ഞ​ത്. ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​യം അ​ര​മ​ണി​ക്കൂ​റാ​യി ചു​രു​ക്കി​യെ​ങ്കി​ലും, ആ ​നി​മി​ഷ​ങ്ങ​ളെ പ​ര​മാ​വ​ധി വ​ർ​ണാ​ഭ​മാ​ക്കാ​ൻ ഇ​രു ദേ​വ​സ്വ​ങ്ങ​ൾ​ക്കും സാ​ധി​ച്ചു. ആ​ന​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​ർ ഒ​രേ താ​ള​ത്തി​ൽ, ഒ​രേ സ​മ​യ​ത്ത് തി​ള​ങ്ങു​ന്ന കു​ട​ക​ൾ വാ​യു​വി​ലേ​ക്ക് ഉ​യ​ർ​ത്തു​മ്പോ​ഴു​ള്ള ദൃ​ശ്യ​ചാ​രു​ത വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യി​രു​ന്നു.

Tags:    
News Summary - Changing the umbrella to the evening sun's color chart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.