ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്​ മു​ക​ളിൽ ഹെ​ലി​കോ​പ്​​റ്റ​ർ: കേ​സെ​ടു​ത്തെ​ന്ന്​ ഡി.​ജി.​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്​ മു​ക​ളി​ലൂ​ടെ കോ​സ്റ്റ്​​ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഹെ​ലി​കോ​പ്റ്റ​റി​ന്റെ വ്യോ​മ​പാ​ത വ്യ​തി​യാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി.​ജി.​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ശ്രീ​കോ​വി​ലി​ന് മു​ക​ളി​ൽ ഹെ​ലി​കോ​പ്​​റ്റ​ർ താ​ഴ്ന്ന് പ​റ​ന്ന​തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തും. മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​മ​രു​ന്ന് ദു​ര​ന്ത​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ഏ​ക​ദേ​ശം രൂ​പം ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​യേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ പ്ര​തി​ക​ര​ണം.പൊ​ലീ​സി​നെ​തി​രാ​യ മു​ൻ ഡി.​ജി.​പി ആ​ർ. ശ്രീ​ലേ​ഖ​യു​ടെ മു​ദ്ര​വാ​ക്യം വി​ളി​യേ​യും ഡി.​ജി.​പി വി​മ​ർ​ശി​ച്ചു.

ആ​ർ. ശ്രീ​ലേ​ഖ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​യും ആ​യി​രു​ന്നെ​ന്നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സേ​ന​യോ​ട് അ​നു​ഭാ​വ​പൂ​ർ​വം പെ​രു​മാ​റ​ണ​മെ​ന്നു​മാ​യി​രു​ന്നു റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​തി​ക​ര​ണം.

Tags:    
News Summary - Helicopter flies over Sabarimala temple; case filed, says DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.