തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് 18 വയസ്സ് പൂർത്തിയാകും മുമ്പ് ഡ്രൈവിങ് ലൈസന്‍സ്. 1966 മേയ് 25ന് ജനിച്ച ഗണേഷ്കുമാറിന് 18 തികയുന്നത് 1984 മേയ് 25ന് ശേഷമാണ് ലൈസൻസിന് അപേക്ഷിക്കാനവുക. എന്നാൽ, തിരുവനന്തപുരം ആർ.ടി.ഒ ഓഫിസിൽനിന്ന് ഗണേഷ് കുമാറിന് ലൈസൻസ് നൽകിയത് 1984 ഫെബ്രുവരി 13നാണെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ രേഖകളിലുള്ളത്.
ഇതുപ്രകാരം ലൈസന്‍സ് ടെസ്റ്റിന് ഹാജരാകുമ്പോള്‍ അദ്ദേഹത്തിന് 17 വയസും എട്ടുമാസവുമായിരുന്നു പ്രായം. ലൈസന്‍സിലുള്ള ജനനതീയതിയാണ് ഗണേഷ്കുമാര് നിയമസഭയിലും നല്‍കിയിട്ടുള്ളത്. നിയമസഭ വെബ്സൈറ്റില്‍ മന്ത്രിയുടെ ജനനതീയതി 1966 മേയ് 25 ആണ്.
സോഫ്റ്റ്വെയർ സംവിധാനത്തിലേക്ക് മാറുന്നതിന് മുമ്പാണ് മന്ത്രിക്ക് തിരുവനന്തപുരം ഓഫിസില്‍നിന്ന് ആദ്യ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. പിന്നാലെ കാർഡിലേക്ക് മാറി. ഇക്കാലയളവിൽ പലതലണ ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടുണ്ടെങ്കിലും ജനനതീയതിയും ലൈസന്‍സ് നല്കിയ തീയതിയും തമ്മില്‍ മോട്ടോര്‍വാഹന വകുപ്പ് ഒത്തുനോക്കിയിരുന്നില്ല. നിലവിലെ മോട്ടോർ വാഹന നിയമപ്രകാരം, പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലൈസൻസ് കൈക്കലാക്കിയതായി കണ്ടെത്തിയാൽ റദ്ദാക്കണം. ലൈസൻസ് ഉടമയോട് വിശദീകരണം തേടിയ ശേഷമാണ് ഈ നടപടി സ്വീകരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.