രാജ്യത്തെ ആദ്യ വര്‍ണ നാണയത്തിന്റെ പ്രൂഫ് സെറ്റുമായി ഷൈജു,, വന്ദേഭാരത് ട്രെയിനിന്റെ വര്‍ണ ചിത്രം ആലേഖനം ചെയ്ത വര്‍ണ നാണയം
രാജ്യത്തെ ആദ്യ വര്‍ണ നാണയം പുറത്തിറക്കി
അങ്കമാലി: കേന്ദ്ര സര്‍ക്കാറിന് കീഴിലെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ ആദ്യ വര്‍ണ നാണയം പുറത്തിറക്കി. കൊൽക്കത്തയിലെ നാണയ കമ്മട്ടത്തില്‍ തയാറാക്കിയ 100 രൂപയുടെ ഈ വെള്ളി നാണയത്തിന് 35 ഗ്രാം തൂക്കവും 44 മി.മീറ്റര്‍ വ്യാസവുമുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിത്തുടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വന്ദേഭാരത് ട്രെയിനിന്റെ വര്‍ണ ചിത്രം ആലേഖനം ചെയ്ത വെള്ളി നാണയം പുറത്തിറക്കിയത്. അതിന്റെ 1000 പ്രൂഫ് സെറ്റുകള്‍ വിൽപന ആരംഭിച്ചു.
രണ്ട് വര്‍ഷം മുമ്പ് നാണയ കമ്മട്ടത്തിന്റെ വെബ്സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് നാണയത്തിന്റെ പ്രൂഫ് സെറ്റ് വിതരണം ആരംഭിച്ചത്. അപൂർവ നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരണം ഹോബിയാക്കിയ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ സീനിയര്‍ പി.ആര്.ഒയും മീഡിയ റിലേഷന്‍സ് ഓഫിസറുമായ ഷൈജു കുടിയിരിപ്പിലിന്റെ ശേഖരത്തിൽ ഈ വര്‍ണ നാണയവുമെത്തി. 8000 രൂപ വിലവരുന്ന നാണയം രാജ്യത്തെ ന്യുമിസ്മാറ്റിക്സ് ക്ലബ്ബുകളിലും ലോകമെമ്പാടും നാണയ ശേഖരണം വിനോദമാക്കിയവരിലും മോഹവിലക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.