തിരൂരങ്ങാടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകൻ അറസ്​റ്റില്‍

തിരൂരങ്ങാടി (മലപ്പുറം): മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനിയായ 21കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനായ യുവാവ് പിടിയിൽ. മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ അസ്‌ക്കറലി (24) ആണ് അറസ്​റ്റിലായത്.

യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ്​ ഇവർ മരിച്ചത്​. ഇതേ തുടര്‍ന്നാണ് യുവാവിനെ അറസ്​റ്റ്​ ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - boyfriend arrested for committing suicide in Tirurangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.