തിരുവനന്തപുരം: സ്വകാര്യ കുപ്പിവെള്ള കമ്പനികൾ മലയാളികളുടെ പോക്കറ്റിൽനിന്ന് പ്രതിദിനം ലക്ഷങ്ങൾ ഉൗറ്റുേമ്പാൾ ജല അതോറിറ്റിയുടെ സ്വന്തം കുപ്പിവെള്ള പദ്ധതി ‘പ്ലാൻറി’ൽ കുടുങ്ങിക്കിടക്കുന്നു. 2016 ഏപ്രിലോടെ കുപ്പിവെള്ളം വിപണിയിലെത്തുമെന്ന് മന്ത്രി മാത്യു ടി.തോമസ് നിയമസഭയിൽ പ്രഖ്യാപിച്ചിട്ട് രണ്ടു വേനൽക്കാലം പിന്നിട്ടു.
ഗുജറാത്തിൽനിന്ന് പ്ലാൻറും അനുബന്ധ സജ്ജീകരണങ്ങളും എത്താനുള്ള കാലതാമസമാണ് കുപ്പിവെള്ള പദ്ധതിക്ക് തടസ്സം. ഗുജറാത്തിൽനിന്ന് കപ്പൽ മാർഗം പ്ലാൻറ് ചെന്നൈ തുറമുഖത്ത് എത്തിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇവ പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം അരുവിക്കരയിൽ എത്തിക്കണം. ഘടിപ്പിക്കലടക്കം അനുബന്ധ ജോലി പൂർത്തിയാക്കി സാമ്പിൾ ഉൽപാദിപ്പിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിൽ (ബി.ഐ.എസ്) സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം.
ബി.െഎ.എസ് അംഗീകാരം ലഭിച്ചാലേ വിപണയിലെത്തിക്കാനാവൂ. കെട്ടിടം, വൈദ്യൂതീകരണം ഉൾപ്പെടെ മറ്റ്് അടിസ്ഥാന സൗകര്യ േജാലികളെല്ലാം പൂർത്തിയായി. എന്നാൽ, പ്ലാെൻറത്താനുള്ള അസാധാരണമായ കാലതാമസമാണ് അനിശ്ചിതത്വത്തിലാക്കുന്നത്. പദ്ധതിക്കായി അഞ്ച് േകാടിയിലധികം രൂപയാണ് ജലഅേതാറിറ്റി ചെലവഴിക്കുന്നത്. വിപണി വിലയെക്കാൾ കുറഞ്ഞ നിരിക്കിലും കൂടിയ ഗുണമേന്മയിലും കുപ്പിവെള്ളം ലഭ്യമാക്കൽ ലക്ഷ്യമിട്ടുള്ള പദ്ധതി എങ്ങുമെത്താത്തത് അതോറിറ്റിക്കും തലവേദനയായിട്ടുണ്ട്. ലിറ്ററിന് 20 രൂപയാണ് ഇപ്പോൾ വിപണിയിൽ കുപ്പിവെള്ളത്തിന് വില. ‘കൂളിങ് ചാർജ്’ പേരിൽ രണ്ടുരൂപ അധികമായി വാങ്ങുന്ന കടകളുമുണ്ട്. ഈ സാഹചര്യത്തിൽ 12 മുതൽ 15വരെ രൂപക്ക് ഒരുലിറ്റർ കുപ്പിവെള്ളം ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് ജല അതോറിറ്റി ആലോചിക്കുന്നത്. ബി.െഎ.എസിെൻറ അംഗീകാരത്തോടെ 146 സ്വകാര്യ കുപ്പിവെള്ള കേരളത്തിൽ പ്രവർത്തിക്കുന്നുെണ്ടന്നാണ് കണക്ക്. പ്രതിവർഷം ഇൗ കമ്പനികൾക്കെല്ലാം കൂടി 500 കോടിയുടെ വിറ്റുവരവാണുള്ളത്.
ദിവസവും ഒരു കോടിയിലധികം രൂപയുടെ കുപ്പിവെള്ളമാണ് മലയാളി കുടിച്ചുതീർക്കുന്നത്. ഇത്ര വലിയ വിപണിയുണ്ടായിരിക്കെയാണ് ജല അതോറിറ്റിയുടെ ഇടപെടൽ സാേങ്കതിക കാരണങ്ങളാൽ അനിശ്ചിതമായി നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.