Posted On
date_range Updated On
date_range പ്രവാചക നിന്ദ: സുപ്രീംകോടതി പരാമര്‍ശം സ്വാഗതാര്‍ഹം -സാദിഖലി തങ്ങൾ
മലപ്പുറം: പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പുപറയണമെന്ന സുപ്രീംകോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വര്‍ഗീയ, തീവ്രവാദ ഗ്രൂപ്പുകള്‍ വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന അവസരത്തിലുള്ള കോടതിയുടെ വാക്കുകള്‍ ജനാധിപത്യ, മതേതര വിശ്വാസികള്‍ക്ക് വലിയ ആശ്വാസമേകുന്നതാണ്. പ്രവാചക നിന്ദ വിഷയത്തിൽ അനങ്ങാപാറ നയം സ്വീകരിക്കുകയും പ്രതിഷേധിക്കുന്നവരെ വേട്ടയാടുകയും ചെയ്യുകയായിരുന്നു ഭരണകൂടങ്ങള്‍. കോടതി ഇടപെടലില്‍ പ്രതീക്ഷ വെക്കാമെന്നും തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.