ഇ.എം.സി.സി വിവാദത്തിന്​ പിന്നിൽ ബ്ലാക്ക്​മെയിൽ രാഷ്​ട്രീയം; ചെന്നിത്തലയുടെ പങ്ക്​ അന്വേഷിക്കണം-​ ഇ.പി ജയരാജൻ

തിരുവനന്തപുരം: ഇ.എം.സി.സി വിവാദത്തിന്​ പിന്നിൽ ബ്ലാക്ക്​മെയിൽ രാഷ്​ട്രീയമെന്ന്​ ​വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ പുറത്തുവന്നതെല്ലാം കമ്പനിയുടെ വാദങ്ങളാണെന്നും ജയരാജൻ പറഞ്ഞു.

ആരുമായും ഇതുവരെ ധാരണപത്രവും കരാറും ഒപ്പിട്ടിട്ടില്ല. മന്ത്രിമാർ വിദേശത്തെത്തു​േമ്പാൾ മലയാളികൾ സംസാരിക്കാറുണ്ട്​. ഇത്​ സാധാരണമാണ്​. നിവദേനവുമായി വന്നവരുടെ പെരുമാറ്റത്തിൽ ശരികേടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ്​ വരുന്നതെന്ന്​ പറഞ്ഞു. ​േപപ്പറുകൾ നൽകിയ ശേഷം രശീതി ചോദിച്ചു. വിവാദത്തിൽ പ്രതിപക്ഷ നേതാവിന്‍റെ പങ്ക്​ അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ഇ.എം.സി.സി കരാർ വിവാദത്തിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഇന്ന്​ കൂടുതൽ തെളിവുകൾ പുറത്ത്​ വിട്ടിരുന്നു. ഇ.എം.സി.സി പ്രതിനിധികൾ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മയു​മായി ചർച്ച നടത്തുന്ന ചിത്രങ്ങളാണ്​ പുറത്ത്​ വിട്ടത്​. ഇതിന്​ പിന്നാലെയാണ്​ ​മേഴ്​സിക്കുട്ടിയമ്മയും ഇ.പി ജയരാജനും പ്രതികരണവുമായി രംഗത്തെത്തിയത്​.

Tags:    
News Summary - Blackmail politics behind EMCC controversy; Chennithala's role should be investigated - EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.