വ്യാജവാർത്ത പ്രചരിപ്പിച്ച ബി.ജെ.പി വക്താവ് മാപ്പു പറയണം -സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ ബീഹാരി കുടിയേറ്റ തൊഴിലാളികൾ​ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവോ മാപ്പു പറയണമെന്ന് സുപ്രീംകോടതി. അഭിഭാഷകൻ കൂടിയായ വക്താവ് കൂടുതൽ ഉത്തരവാദിത്ത ബോധം കാണിക്കേണ്ടിയിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

തന്റെ പേരിലുള്ള എഫ്.ഐ.ആറുകൾ ഒന്നാക്കണമെന്നും മുൻകൂർ ജാമ്യത്തിന് മദ്രാസ് ഹൈകോടതി വെച്ച ഉപാധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് സുപ്രീംകോടതിയിലെത്തിയത്. പ്രശാന്തിന്റെ ഹരജിയിൽ തമിഴ്നാട് സർക്കാറിന് നോട്ടീസ് അയച്ച ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് 15 ദിവസം തുടർച്ചയായി പൊലീസ് മുമ്പാകെ ഒപ്പുവെക്കണമെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി. 

Tags:    
News Summary - BJP spokesperson who spread fake news should apologize - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.