റമദാൻ സ്നേഹസംഗമത്തിൽ `വെള്ളം' ചേർത്ത് ബി.ജെ.പി; നഗരകേന്ദ്രീകൃതമാക്കാൻ തീരുമാനം

കോഴിക്കോട്: ഈസ്റ്റര്‍ ദിനത്തിലെ സ്‌നേഹ സംഗമം റമദാൻ ദിനത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന പുതിയ നിലപാടുമായി ബി.​ജെ.പി. റമദാന്‍ ദിനത്തില്‍ നഗരങ്ങളില്‍ കഴിയുന്ന മുസ്‍ലീംകളെ മാത്രം നേരില്‍ കണ്ടാല്‍ മതിയെന്നാണ് ബി.ജെ.പിയുടെ പുതിയ നിലപാട്.

നഗരകേന്ദ്രീകൃത മുസ്‍ലീംകൾ, വ്യവസായികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കൂടുതല്‍ അടുക്കുന്നുവെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ. ബി.ജെ.പിയുടെ ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് മതന്യൂന പക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം നടന്നത്. അതേസമയം ദരിദ്രരായ മുസ്‍ലീംകൾക്കിടയിൽ നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായുള്ള പ്രചരണം സംഘടിപ്പിക്കും.

മുസ്‍ലീം സ്ത്രീകള്‍ മുത്തലാഖ് നിരോധിച്ചതോടെ മോദിയുടെ നിലപാടുകളോട് യോജിക്കുന്നവരായെന്നും ബി.ജെ.പി അവകാശപ്പെടുന്നു. അഭ്യസ്ത വിദ്യരായ മുസ്‍ലീം സമുദായത്തിലെ യുവാക്കള്‍ ബി.ജെ.പിയുടെ നയങ്ങളെ എിര്‍ക്കുന്നില്ലെന്നാണ് പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബിഹാര്‍, യു.പി തുടങ്ങിയിവിടങ്ങളിലെ മുസ്‍ലീം സമുദായത്തിലെ ദരിദ്രവിഭാഗക്കാര്‍ക്ക് ​കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതികള്‍ ഗുണം ചെയ്തുവെന്നും അവരുടെ പിന്തുണ പാർട്ടിക്ക് ലഭിച്ചുവെന്നും വിലയിരുത്തുന്നുണ്ട്. 

Tags:    
News Summary - BJP Ramadan Sneha Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.