Posted On
date_range Updated On
date_range നിരോധനാജ്ഞ നിലനിൽക്കെ ബി.ജെ.പി പ്രകടനം; 50 പേർക്കെതിരെ കേസ്
മാന്നാർ: നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രകടനം നടത്തി. ആലപ്പുഴയിൽ ഒ. ബി. സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് മാന്നാറിൽ പ്രകടനം നടത്തിയതിന്‍റെ പേരിലാണ് കേസ് എടുത്തത്.
ബി. ജെ. പി മാന്നാർ മണ്ഡലം കമ്മറ്റി പ്രസിഡൻറ് സതീഷ് കൃഷ്ണനടക്കം കണ്ടാലറിയാവുന്ന 50 പേരെയാണ് പ്രതികളാക്കിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.