ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പുരന്ദേശ്വരി റാന്നി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം തുല്യപരിഗണന നൽകുന്നുവെന്ന് പുരന്ദേശ്വരി

റാന്നി: എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായാണ് കേന്ദ്രസർക്കാർ സഹായം നൽകുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കാറില്ലെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പുരന്ദേശ്വരി. മോദി സർക്കാർ ഏഴുവർഷം കൊണ്ട് ഒട്ടനവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയതെന്നും പുരന്ദേശ്വരി ചൂണ്ടിക്കാട്ടി. റാന്നി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അവർ.

ഏതെങ്കിലുമൊരു പദ്ധതിയുടെ സഹായം ലഭിക്കാത്ത ഒരു കുടുംബവും കാണുകയില്ല. എന്നാൽ, ഇക്കാര്യത്തിൽ മാധ്യമങ്ങൾ വേണ്ട പ്രാധാന്യം കൊടുക്കുന്നില്ല. അതിനാൽ പ്രവർത്തകർ ജനങ്ങളിലെത്തിക്കണം. ആദിവാസി മേഖലയിൽ വർഷം തോറും കോടിക്കണക്കിനു രൂപയാണ് കേന്ദ്രം കൊടുക്കുന്നത്. എന്നാൽ, അട്ടപ്പാടിയിൽ എത്ര കുഞ്ഞുങ്ങളാണ് ചികിത്സ കിട്ടാതെയും പോഷകാഹാരക്കുറവും മൂലം മരണമടയുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ, ജില്ലാ പ്രസിഡന്‍റ് എന്നിവരെ കൂടാതെ മണ്ഡലത്തിലെ പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - BJP Leader Purandeswari said that the Center gives equal treatment to all states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.