ബി.ജെ.പിയുടെ ഹർത്താൽ ജനം തള്ളിയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ബി.ജെ.പി നടത്തുന്ന ഹർത്താൽ ജനം തള്ളിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനവിരുദ്ധ ഹർത്താലാണി ത്. ശബരിമല വിഷയത്തിൽ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടെന്നും കടകംപള്ളി പറഞ്ഞു.

നെറിക്കെട്ട നീക്കങ്ങൾ ബി.ജെ.പി അവസാനിപ്പിക്കണം. ഏതുവിധേനയും ബലിദാനികളെ സൃഷ്ടിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ആത്മഹത്യ ചെയ്ത വേണുഗോപാൽ നായരുടെ കു ടുംബം ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആത്മഹത്യ ചെയ്യാനാണ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതെന്ന വേണുഗോപാൽ നായരുടെ മരണമൊഴി പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ഈ സംഭവത്തെ ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുെട ശബരിമല സമരം പാളിപോയതാണ്. ഇതി എത്ര ദിവസം ഏതെല്ലാം നേതാക്കൾ നിരാഹാരം കിടന്നിട്ടും കാര്യമില്ല. ശബരിമല ശാന്തമാണ്. എല്ലാ ദിവസും എഴുപതിനായിരത്തോളം തീർഥാടകർ എത്തുന്നുണ്ട്. തീർഥാടകരുടെ വരവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഒരാളുടെ സ്വകാര്യ ദുഃഖത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും കടകംപള്ളി ആരോപിച്ചു.

ശബരിമല തീർഥാടകനായ ശിവദാസൻ ളാഹക്ക് സമീപം അപകടത്തിൽ മരിച്ച സംഭവവും ഹർത്താലിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ഉപയോഗിച്ചു. കഴിഞ്ഞ 57 ദിവസങ്ങൾക്കിടയിൽ അഞ്ചാമത്തെ ഹർത്താലാണ് നടത്തുന്നത്. ജനജീവിതത്തെ തകർക്കുകയാണ്. ശബരിമല തീർഥാടകർ ബന്ദികളായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും കിടക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.

Tags:    
News Summary - BJP Harthal Kadakampally surendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.