കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: തന്നെ ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കൽ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ ്ക്കലിന്‍റെ ഹരജി. കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയിലാണ് കേസിൽ പങ്കില്ലെന്ന് അവകാശപ്പെട്ട് വിടുതൽ ഹരജി നൽകിയത്. ഹരജിയിൽ ഫെബ്രുവരി നാലിന് വാദം കേൾക്കും.

ബിഷപ്പിന് വേണ്ടി അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരായി ഹരജി നൽകുകയായിരുന്നു. ഇതുവരെ മൂന്ന് തവണയാണ് കേസ് കോടതി പരിഗണിച്ചത്. ജനുവരി ആറിന് കേസ് പരിഗണിച്ചപ്പോൾ കൂടുതൽ സമയം നൽകണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ ഏക പ്രതിയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. കേസിന്‍റെ വിചാരണ നടപടി പരമാവധി വൈകിപ്പിക്കുകയാണ് ബിഷപ് ഫ്രാങ്കോയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - bishop franko mulaykkal plea in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.