Posted On
date_range Updated On
date_range ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പൊലിസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് 2.30 ന് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കും. ബിഷപ്പിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യെപ്പടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
അതേസമയം, മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. അതിനിടെ, ബിഷപ്പിനെതിരെ സമർപിച്ച പൊതു താൽപര്യ ഹരജികളും ഹൈകോടതി ഇന്ന് പരിഗണിക്കും. കേസിൽ സി.ബി.െഎ അന്വേഷണം വേണം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിെൻറ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.