Posted On
date_range Updated On
date_range അൻവറിന്റെ വെളിപ്പെടുത്തലിൽ സി.പി.എം ഉചിത തീരുമാനമെടുക്കുമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പൊലീസിലെ ഉന്നതർക്കെതിരെയുൾപ്പെടെ പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെളിപ്പെടുത്തൽ അറിയാനും ഗൗരവത്തോടെ കാണാനും കെൽപുള്ള പാർട്ടിയാണ് സി.പി.എമ്മെന്നും ബിനോയ് വിശ്വം പറഞ്ഞു.
എ.ഡി.ജി.പി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് വസ്തുതയെങ്കിൽ അതീവ ഗൗരവമുള്ളതാണ്. അൻവർ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയെങ്കിൽ അതും ഗൗരവമുള്ളത്. ആ തെറ്റിന് ഈ തെറ്റ് പരിഹാരം അല്ല. ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനുള്ള കെൽപ്പ് സി.പി.എമ്മിനുണ്ടെന്നെന്ന് പറഞ്ഞ ബിനോയ് വിശ്വം, എൽഡിഎഫിൽ പറയേണ്ടത് അവിടെ പറയുമെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.