Posted On
date_range Updated On
date_range ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് പണമിടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ബിനീഷ് കോടിയേരിയുടെ ഇ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. രണ്ട് ഘട്ടങ്ങളിലായി തുടര്‍ച്ചയായ ഒൻപത് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്.
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇനിയും നീട്ടി നല്‍കണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം, ബിനീഷിനെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.