14 കാരൻ ഓടിച്ച ബൈക്കിടിച്ച്​ വയോധികൻ മരിച്ചു; ബൈക്കുടമക്കെതിരെ കേസെടുത്തു

ചാവക്കാട്: 14 കാരൻ ഓടിച്ച ബൈക്കിടിച്ച്​ പരിക്കേറ്റ വയോധികൻ മരിച്ചു. സംഭവത്തിൽ 14 കാരന് ബൈക്ക് നൽകിയ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ബ്രഹ്മകുളം കാക്കശേരി സ്വദേശി മാപ്രശേരി പ്രഭാകരനാണ് (65) മരിച്ചത്. ബൈക്കുടമ വെന്മെനാട് ആറ്റത്തറയിൽ നാസറിനെതിരെയാണ് (53) കേസെടുത്തത്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്ന സംഭവത്തിൽ ഉടമക്കെതിരെ കേസെടുക്കുന്ന തൃശൂർ ജില്ലയിലെ ആദ്യ സംഭവമാണിതെന്ന് പൊലീസ് അറി‍യിച്ചു.

കഴിഞ്ഞ മാസം 12ന് രാവിലെ 11.15 ഓടെ ചാവക്കാട് മടേക്കടവ് പാലത്തിനു സമീപമായിരുന്നു അപകടം. പ്രഭാകരനും അയൽവാസിയായ വിവേകും (25) സഞ്ചരിച്ച ബൈക്കിൽ 14കാരൻ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്കും പരിക്കേറ്റു. വിവേക് ഓടിച്ച ബൈക്കിനു പിന്നിലായിരുന്നു പ്രഭാകരൻ ഇരുന്നത്.

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം കഴിഞ്ഞ മാസം 28ന് പ്രഭാകരൻ ആശുപത്രി വിട്ടതായിരുന്നു. ഇന്നലെ ഉച്ചക്ക്​ നില ഗുരുതരമായി മരിക്കുകയായിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ത​​െൻറ മകന് ബൈക്ക് ഓടിക്കാൻ നൽകിയെന്ന 14കാര​​െൻറ അമ്മ നൽകിയ പരാതിയിലാണ് നാസറിനെതിരെ കേസ്​.

Tags:    
News Summary - bike accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.