Posted On
date_range Updated On
date_range കേരള എക്സ്പ്രസിൽ നിന്നും യുവതിയുടെ ക്യാമറ മോഷ്ടിച്ച കേസിൽ ബിഹാർ സ്വദേശി അറസ്റ്റിൽ
കൊച്ചി: കേരള എക്സ്പ്രസിൽ നിന്നും യുവതിയുടെ ക്യാമറ മോഷ്ടിച്ച കേസിൽ ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്.ബീഹാർ ദർബാങ് കുച്ച് ബീഹാർ ദുൻകർ സ്വദേശി അനിലിനെ(55)യാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള എക്സ്പ്രസിൽ ചങ്ങനാശേരിയിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു യുവതി. ഇവരുടെ 85000 രൂപ വില വരുന്ന ക്യാമറയാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ആർപിഎഫ് ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ, ആർപി.എഫ് കോൺസ്റ്റബിൾ അഭിലാഷ് , സുനിൽ എന്നിവരുടെ സഹായത്തോടെയാണ് കോട്ടയം റെയിൽവേ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 85000 രൂപ വിലയുള്ള ക്യാമറയും പൊലീസ് സംഘം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.