രാ​ജ്യ​ത്തെ മി​ക​ച്ച  ആ​ദ്യ നൂ​റ്​ കോ​ള​ജു​ക​ളിൽ കേ​ര​ള​ത്തി​ലെ 14 എണ്ണം

തൃശൂർ: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം പുറത്തുവിട്ട രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് 14 എണ്ണം. ഇതിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് 17ാം സ്ഥാനത്തും മൂവാറ്റുപുഴ നിർമല 91ാം സ്ഥാനത്തുമാണ്.

പട്ടികയിൽ ഇടംപിടിച്ച മറ്റ് കോളജുകളും സ്ഥാനവും: കളമശ്ശേരി രാജഗിരി -25, എറണാകുളം സേക്രഡ് ഹാർട്ട് -28, കോഴിക്കോട് സ​െൻറ് ജോസഫ്സ് -31, ഇരിങ്ങാലക്കുട സ​െൻറ് േജാസഫ്സ് -42, പാലക്കാട് മേഴ്സി -48, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ -49, വളാഞ്ചേരി എം.ഇ.എസ് കേവീയെം -51, തൃശൂർ വിമല -52, തൃശൂർ സ​െൻറ് മേരീസ് -55, എറണാകുളം സ​െൻറ് തെരേസാസ് -70, കൊല്ലം കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് -73, കോട്ടയം അസംപ്ഷൻ -84.

മികച്ച സർവകലാശാലകളുെട ആദ്യ നൂറിൽ സംസ്ഥാനത്തുനിന്ന് അഞ്ച് സ്ഥാപനങ്ങളുണ്ട്. കേരള -29, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം -35, കാലിക്കറ്റ് -57, മഹാത്മാ ഗാന്ധി -67, കൊച്ചി ശാസ്ത്ര-സാേങ്കതികം -86.

Tags:    
News Summary - best college in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.