?????? ????????? ??? ?????? ??? ??????

ബെന്നി ബഹനാന്‍റെ മകൾ വീണ വിവാഹിതയായി

കൊച്ചി: യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്‍റെയും ഷെർലി ബെന്നിയുടെയും മകൾ വീണയും വയനാട് ബത്തേരി കോളിയാടി തേനുങ്കൽ കുര്യാക്കോസിന്‍റെയും ലിസിയുടെയും മകൻ മനുവും വിവാഹിതരായി. പെരുമ്പാവൂർ വെങ്ങോല മാർബഹനാം വലിയ പള്ളിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, ഭദ്രാസനാധിപന്മാരായ ഏലിയാസ് മാർ അത്തനാസിയോസ്, എബ്രഹാം മാർ സെവേറിയോസ്, പോളി കാർപോസ് സക്കറിയാസ് എന്നിവർ നേതൃത്വം നൽകി.

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, മന്ത്രി വി.എസ്. സുനിൽ കുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്​നിക്, വയലാർ രവി എം.പി, കെ.പി.സി.സി മുൻ പ്രസിഡൻറ്​ തെന്നല ബാലകൃഷ്ണപിള്ള, രമേശ്​ ചെന്നിത്തല, പി.ജെ. കുര്യൻ, ഷിബു ബേബി ജോൺ, പി.ജെ. ജോസഫ്​ എം.എൽ.എ, അനൂപ്​ ജേക്കബ്​ എം.എൽ.എ, ജി. ദേവരാജൻ, ജസ്​റ്റിസുമാരായ ചിദംബരേഷ്​, ഹരിലാൽ, രാമചന്ദ്രൻ നായർ, എക്​സൈസ്​ കമീഷണർ ഋഷിരാജ്​ സിങ്​, എ.ഡി.ജി.പി കെ. പത്​മകുമാർ, നിർമാതാവ്​ ആൻറണി പെരുമ്പാവൂർ, രഞ്​ജി പണിക്കർ, കോട്ടയം നസീർ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, പി. രാജീവ്​, കെ. ചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Benny Behanan Daughter Veena weds Manu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.