Posted On
date_range Updated On
date_range ബംഗളൂരുവിൽ നിന്ന് കോൺഗ്രസ് ഏർപ്പെടുത്തിയ ബസിലെത്തിയവരെ ആലപ്പുഴയിൽ ഇറക്കിവിട്ടു
ആലപ്പുഴ: ബംഗളൂരുവിൽനിന്ന് കോൺഗ്രസ് ഏർപെടുത്തിയ ബസിൽ എത്തിയ യാത്രക്കാരെ ആലപ്പുഴയിൽ ഇറക്കിവിട്ടു. കോട്ടയത്ത് പോകേണ്ട ഒരുയുവതി അടക്കം നാലുപേരെയാണ് പുലയൻവഴിയിൽ ഇറക്കിയത്. ആരോഗ്യവകുപ്പിനെപോലും അറിയിക്കാതെയാണിത്.
നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് പൊലീസ് എത്തി ഇവരെ ആംബുലൻസിൽ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കെ.പി.സി.സി ഏർപ്പാട് ചെയ്ത ആലപ്പുഴയിലേക്കുള്ള ബസായിരുന്നു ഇത്. നാലുദിവസം മുമ്പ് കായംകുളത്തും ഇങ്ങനെ യാത്രക്കാരെ ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.