കൊച്ചി: തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് കേടായി വ ഴിയിൽ കിടന്നത് ചോദ്യംചെയ്ത യാത്രക്കാരെ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതായി പരാത ി. ശനിയാഴ്ച രാത്രി വൈറ്റിലയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മരട് പൊലീസ് കേസ െടുത്തു. കല്ലട ഗ്രൂപ്പിെൻറ ബസാണ് ആലപ്പുഴ ഹരിപ്പാടിനടുത്ത് തകരാറിലായത്. ഇതേക്കുറി ച്ച് ഡ്രൈവറോട് ചോദിച്ച യുവാക്കളെ പിന്നീട് വൈറ്റിലയിൽ വെച്ച് പുറത്തുനിന്ന് കയറിയ ബസ ് തൊഴിലാളികൾ ആക്രമിക്കുകയായിരുന്നത്രെ. തിരുവനന്തപുരം സ്വദേശി അജയ്ഘോഷ്, ഈറോഡിലെ വിദ്യാർഥികളായ ബത്തേരി സ്വദേശി സചിൻ, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ തുടങ്ങിയവർക്കാണ് മർദനമേറ്റത്.
ബസിലെ യാത്രക്കാരൻ ഫിലിപ് ജേക്കബ് ഫേസ്ബുക്കിൽ പങ്കുെവച്ച വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇദ്ദേഹം ഹരിപ്പാടുനിന്ന് ബംഗളൂരുവിലേക്ക് കയറി 10 മിനിറ്റ് കഴിഞ്ഞയുടൻ ബസ് കേടാവുകയായിരുന്നു. എന്നാൽ, പകരം സംവിധാനം ഒരുക്കാനോ സ്ത്രീകളുൾെപ്പടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ ജീവനക്കാർ തയാറായില്ലെന്ന് പോസ്റ്റിൽ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ഡ്രൈവറും മോശമായാണ് സംസാരിച്ചത്. പിന്നീട് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തുകയും മൂന്നു മണിക്കൂറോളം കഴിഞ്ഞ് മറ്റൊരു ബസിൽ യാത്രക്കാരുമായി യാത്ര പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ, വൈറ്റിലക്കടുത്ത് കല്ലട ഗ്രൂപ്പിലെ മറ്റു ചില തൊഴിലാളികൾ കൂട്ടത്തോടെ ബസിൽ കയറി, മുമ്പ് ചോദ്യംചെയ്ത യുവാക്കളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
മർദനത്തിെൻറ വിഡിയോ ആണ് ഫിലിപ് ജേക്കബ് പകർത്തി ഫേസ്ബുക്കിലിട്ടത്. നിരവധിതവണ മുഖത്തടിയേറ്റ ഇവരെ പിടിച്ചിറക്കി കൊണ്ടുപോവുന്നത് വിഡിയോയിൽ കാണാം. ഇതോടൊപ്പം സംഭവത്തെക്കുറിച്ച് വിശദീകരണ കുറിപ്പും ലൈവ് ലൊക്കേഷനും നൽകിയിട്ടുണ്ട്. മറ്റു യാത്രക്കാരാരും മർദനത്തിനെതിരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
വിവരമറിഞ്ഞെത്തിയ മരട് പൊലീസ് അഷ്കർ, സചിൻ എന്നിവരെ പ്രദേശത്തുനിന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് പറഞ്ഞയച്ചെങ്കിലും സമീപത്തെ ആശുപത്രികളിലൊന്നും ഇവർ ചികിത്സ തേടിയിട്ടില്ലെന്ന സൂചനയുണ്ട്. തൃശൂരിലെത്തിയ അജയ്ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോസ്റ്റിട്ടതിനെതുടർന്ന് തനിക്കുനേരെ ഭീഷണി ഉയർന്നിട്ടുണ്ടെന്ന് ഫിലിപ് ജേക്കബ് കമൻറ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.